മോദിയുടെ മൂന്നാം വരവ് നമ്മോടാവശ്യപ്പെടുന്നത്
2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഈ ഘട്ടം സന്ദിഗ്ധതയുടെതാണ്. ജനാധിപത്യ വിശ്വാസികള്‍ എത്രയും ജാഗ്രത പുലര്‍ത്തേണ്ട കാലം. ദൈവാവതാരമാണ് താനെന്ന മോദിയുടെ വാക്കുകളില്‍ വളരെ സൈക്കിക്കായ ഒട്ടും യുക്തിഭദ്രമല്ലാത്ത കറതീര്‍ന്ന സ്വേച്ചാധിപതിയുടെ മനോഭാവമുണ്ട്. ദൈവവതാരത്തിന് മരണമില്ല. അതിനാല്‍ താന്‍ ലോകാവസാനം വരെയും ഇന്ത്യ ഭരിക്കും എന്ന അചഞ്ചലമായ വിശ്വാസം ഉണ്ട്. നിങ്ങള്‍ ഭരിക്കപ്പെടാനും ഞാന്‍ ഭരിക്കാനും നിയോഗിക്കപ്പെട്ടവന്‍. 2013ല്‍ നിലഞ്ജന്‍ മുഖോപാധ്യായ എഴുതിയ മോദിയുടെ ജീവചരിത്രം ‘നരേന്ദ്രമോദി ദി മാന്‍, ദി ടൈംസ്’ വായിച്ചാണ് ഞാന്‍ ‘ഏകാകിയായ […]
