ഇന്ത്യൻ പ്രധാനമന്ത്രി യു.എസ് സന്ദർശനം മാറ്റിവയ്ക്കാത്ത് ലജ്ജാകരം
മാനുഷിക പരിഗണനയോ രാജ്യാന്തര മര്യാദകളോ പാലിക്കാതെ ഇന്ത്യന്‍ പൗരന്‍മാരെ നാടുകടത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിഷേധാര്‍ഹമായ നടപടിയുടെ പശ്ചാത്തലത്തില്‍ ഗാന്ധിയന്‍ കളക്ടിവ് പുറത്തിറക്കുന്ന പ്രസ്താവന. ഇന്ത്യന്‍ പൗരന്‍മാരോട് മനുഷ്യത്വരഹിതമായി പെരുമാറുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുന്നത് പ്രതിഷേധ സൂചകമായി മാറ്റി വയ്ക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാവത്തത് ആക്ഷേപകരമാണ്. ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തിയ ട്രംപിനെ സന്ദര്‍ശിക്കാന്‍ കാണിക്കുന്ന വ്യഗ്രത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. വംശീയ അധിക്ഷേപവും അതിരുകടന്ന ദേശ വാദവും ആപത്താണെന്ന് താക്കീതു നല്‍കാന്‍ […]
