Blog Post

Swaraj Today > News

ചെകുത്താനും കടലിനുമിടയിലൂടെ ഒരു സമരം

സെക്രട്ടറിയേറ്റ് പടിക്കൽ ആശമാർ നടത്തിവന്ന സമരം അവസാനിച്ചിട്ട് ദിവസങ്ങളായി. ഇനി ജില്ലകളിലേക്ക് സമരം എന്നു പറഞ്ഞാണ് സെക്രട്ടറിയേറ്റിനു മുമ്പിലെ സമരമവസാനിച്ചതെങ്കിലും ഉടനെ എല്ലാ ജില്ലകളിലും സമരമാരംഭിക്കുമെന്നതിനർത്ഥമില്ല. പണം നൽകേണ്ടത് കേന്ദ്രമാണെന്നു പറഞ്ഞ് മാസങ്ങളോളം മസിലു പിടിച്ചു നിന്ന സർക്കാർ ആശമാർക്ക് 1000 രൂപ കൂടി നൽകാമെന്ന് പറഞ്ഞ സന്ദർഭത്തെ സമരം പിൻവലിക്കാതെ തന്നെ തുടർച്ചയായ പ്രത്യക്ഷസമരരംഗത്ത് നിന്ന് പിൻവലിയാൻ തന്ത്രപരമായി ഉപയോഗപ്പെടുത്തി എന്നേ അതിനെ മനസ്സിലാക്കേണ്ടതുള്ളു. ആ പിൻമാറ്റത്തിലൊരു തെറ്റുമില്ല,കാരണം സർക്കാരിൻ്റെ ആയിരം രൂപാ പ്രഖ്യാപനം വരുന്നതിനും […]

Read More

മോദി, പ്രചാരണ രാഷ്ട്രീയത്തിന്റെ രാജാവ്, ഭരണ പരാജയങ്ങളുടെ നായകൻ

നരേന്ദ്രമോദിയുടെ രാഷ്ട്രീയ അധികാര യാത്ര കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലും തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലുമായി അദ്ദേഹം കാൽനൂറ്റാണ്ടുകാലമായി രാഷ്ട്രീയ അധികാര ദണ്ഡ് കൈയിലേന്തി മുന്നോട്ടു നീങ്ങുകയാണ്. ഈ പശ്ചാത്തലത്തിൻ നരേന്ദ്ര മോദിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു അത്ഭുത പ്രതിഭാസമായി അവതരിപ്പിക്കുന്ന ആഖ്യാനങ്ങൾക്ക് ക്ഷാമമില്ല.മറുവശത്ത് അദ്ദേഹത്തിനുള്ളത് ഊതി വീർപ്പിച്ച ഒരു വീര പരിവേഷമാണെന്നും ഭരണ രംഗത്ത് തികഞ്ഞ പരാജയമാണദ്ദേഹമെന്നും പറയുന്നവർ ഏറെയാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ വരച്ചിടുന്ന ഇന്ത്യയുടെ ‘വികസന കഥ’ സ്വർഗ്ഗീയമായി തോന്നുന്നുവെങ്കിലും, യഥാർത്ഥത്തിൽ […]

Read More

വയനാട് പ്രകൃതി സംരക്ഷണ സമിതി അറിയാൻ

വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേരള നിയമസഭയിൽ അടുത്ത ദിവസം പാസ്സാക്കിയ നിയമഭേദഗതി ബില്ലിനെ ചാരി വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെതായി വന്നിരിക്കുന്ന വന്യജീവി സപ്താഹം ആരാച്ചാരന്മാരുടെ ആഘോഷം എന്ന തലക്കെട്ടോടെയുള്ള പ്രതികരണം കേരളത്തിലെ പരിസ്ഥിതി പ്രവർത്തകരിലൊരു വിഭാഗത്തിൻ്റെ കർഷക വിരുദ്ധതയും മനുഷ്യത്വമില്ലായ്മയും വ്യക്തമാക്കുന്നതാണ്. തിരഞ്ഞെടുപ്പുകൾ ആ സന്നമായപ്പോൾ സ്വീകരിക്കുന്ന രാഷ്ട്രീയ അഭ്യാസം എന്നതിനപ്പുറം കർഷകരുൾപ്പെടെ ആരും ഗൗരവത്തിലെടുക്കാത്ത ഒരു നിയമനിർമ്മാണ ശ്രമത്തെ അവസരമാക്കി വയനാട് പ്രകൃതി സംരക്ഷണ സമിതി അവരുടെ ഉള്ളിലിരുപ്പുകൾ പുറത്തു കാണിച്ചിരിക്കയാണ്. […]

Read More

കനോലി കനാലിലൂടെ ഒരു യാത്ര – നേർക്കാഴ്ച

കാൽ നൂറ്റാണ്ടായി പൊതു ജനാരോഗ്യ രംഗത്തും പരിസ്ഥിതി രംഗത്തും ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ആരോഗ്യ ജീവന കൂട്ടായ്മയാണ് ജീവ ഗുരുവായൂർ എന്ന നല്ലജീവന പ്രസ്ഥാനം. നാച്ചുറൽ ഹൈജിനിസ്റ്റും ഓർത്തോപതി ചികിത്സാരീതിയുടെ പ്രചാരകനും തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമം ഡയറക്ടറും സർവ്വോപരി എഴുത്തുകാരനുമായ ഡോക്ടർ പി എ രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന ഈ പ്രസ്ഥാനം, പുഴ, പരിസ്ഥിതിസംരക്ഷണ ബോധ വത്കരണത്തിന്റെ ഭാഗമായി എല്ലാ വർഷവും കാനോലി കനാലിൽ ജലയാത്ര സംഘടിപ്പിക്കാറുണ്ട്. ജൂലൈ മാസത്തിലാണ് ചാവക്കാട് മുതൽ പൊന്നാനി വരെയും […]

Read More

വി. എസ് എന്ന തുന്നൽക്കാരൻ

ഞാൻ ജീവിതത്തിൽ ആദ്യം കാണുന്ന തുന്നൽക്കാരൻ ദാമോദരേട്ടനാണ്. ഒരു പീടിക വരാന്തയിൽ സിംഗർ തയ്യൻ മെഷീന് പിന്നിൽ ഒരു മരസ്റ്റൂളിലിരുന്ന് കാല് വിറപ്പിച്ചുകൊണ്ട് തയ്ക്കുന്ന ദാമോദരേട്ടൻ. കഴുത്തിൽ ഡോക്ടറുടെ സ്റ്റെതസ്കോപ്പ് പോലെ ടേപ്പും. ഡോക്ടർ ഹൃദയമിടിപ്പും നെഞ്ചിന്റെ സൂക്ഷ്മ താളങ്ങളും സ്റ്റെതസ്കോപ്പിലൂടെ തലച്ചോറിൽ കുറിക്കുന്നു. തയ്യൽക്കാരൻ അജൈവികമായ തുണി കഷ്ണത്തെ വെട്ടി മുറിച്ച് തുന്നിക്കൂട്ടി ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമൊക്കെയുള്ള ജൈവമനുഷ്യനെ പുതു മനുഷ്യനാക്കുന്നു. സംസ്കാരത്തിന്റെ ഭംഗിയേറിയ പരിണാമം. ദാമോദരേട്ടൻ കമ്മ്യൂണിസ്റ്റ് ആയിരുന്നു. ജാതിയിൽ ഈഴവനും. അക്കാലത്തെ വെങ്ങിണിശ്ശേരിയിലെയും അമ്മാടത്തെയും […]

Read More

ഒളിപ്പിച്ചു വച്ച ഒഴിഞ്ഞ പാത്രങ്ങള്‍

രാജ്യത്തെ പ്രമുഖ ഡാറ്റാ അനലിസ്റ്റും ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ടണില്‍ ക്ലയന്റ് റിപ്പോര്‍ട്ടിങ് അനലിസ്റ്റുമായ ഹാര്‍ദിക് ജോഷി വേള്‍ഡ് ഇനീക്വാലിറ്റി ഇന്‍ഡെക്സിനെ അടിസ്ഥാനപ്പെടുത്തി ലിങ്ക്ഡ് ഇന്‍ എന്ന സാമൂഹ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പിനെ അടിസ്ഥാനമായി തയാറാക്കിയത്. ”രാജ്യത്തെ 1 ശതമാനം വരുന്ന അതിസമ്പന്നരെ ചിത്രത്തില്‍ നിന്നും നീക്കം ചെയ്തു നോക്കൂ…. ആഫ്രിക്കന്‍ രാജ്യങ്ങളുമായിപ്പോലും താരതമ്യം ചെയ്യാന്‍ പറ്റാത്തത്ര ദാരിദ്ര്യമുള്ള രാജ്യമായി ഇന്ത്യ മാറും”. ഇത് പറയുന്നത് രാജ്യത്തെ പ്രമുഖ ഡാറ്റാ അനലിസ്റ്റും Franklin Templetonല്‍ Client Reporting Analystഉം ആയ ഹാര്‍ദിക് […]

Read More

കൊറിയയില്‍ നിന്നറിയാനുണ്ട് ആരോഗ്യരക്ഷാപാഠങ്ങള്‍

കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കൊറിയൻ ആരോഗ്യ പാഠങ്ങൾ. നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് ഡേറ്റായനുസരിച്ച്,കേരളത്തിൻ്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 5.2 ശതമാനംആണ് ആരോഗ്യരംഗത്ത് നമ്മൾ ചിലവഴിക്കുന്നത്. അതിൽ 1 .1% സർക്കാരും ബാക്കി സ്വകാര്യ മേഖലയുമാണ് ചിലവാക്കുന്നത്. എന്നുവച്ചാൽ ആരോഗ്യ രംഗത്ത് ചിലവഴിക്കപ്പെടുന്നതിൻ്റെ 21 % മാത്രമാണ് സർക്കാർ പങ്കാളിത്തം. ബാക്കി 79% പണം ജനങ്ങളുടെ പോക്കറ്റിൽ നിന്ന് ചിലവഴിക്കപ്പെടുന്നു. പ്രധാനമായും ഈ 79 ശതമാനത്തിൽ കണ്ണും നട്ടാണ് കേരളത്തിലെ ആരോഗ്യ കച്ചവടത്തിൽ സ്വകാര്യ മേഖല […]

Read More

ഗാസയുടെ അവസാന ദിനങ്ങൾ

വിവര്‍ത്തനം: ജിയോ ജോസ്‌ ഇതാണ് അവസാനം. വംശഹത്യയുടെ ഒടുവിലത്തെ രക്തരൂക്ഷിതമായ അധ്യായം. ഇതുടനെ പൂർത്തിയാവും. ആഴ്ചകൾ. പരമാവധി. ഇരുപത് ദശലക്ഷം ആളുകൾ അവശിഷ്ടങ്ങൾക്കിടയിലോ തുറസായ ഇടങ്ങളിലോ തമ്പടിച്ചിരിക്കുന്നു. ഇസ്രായേലി ഷെല്ലുകൾ, മിസൈലുകൾ, ഡ്രോണുകൾ, ബോംബുകൾ, വെടിയുണ്ടകൾ എന്നിവയാൽ ദിനം തോറും ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്യുന്നു. അവർക്ക് ശുദ്ധജലം, മരുന്ന്, ഭക്ഷണം എന്നിവ ലഭ്യമല്ല. അവർ സമ്പൂർണ്ണനാശത്തിൻ്റെ വക്കിലെത്തിയിരിക്കുന്നു. രോഗികൾ. പരിക്കേറ്റവർ. ഭയചകിതരായവർ. അപമാനിതർ. ഉപേക്ഷിക്കപ്പെട്ടവർ. നിരാലംബർ. കൊടും പട്ടിണിയാൽ വലയുന്നവർ. പ്രതീക്ഷകളറ്റവർ. ഈ […]

Read More

ഇന്തോ-യുഎസ് സ്വതന്ത്ര വ്യാപാരകരാര്‍ പാടില്ല

കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച ഇന്തോ-യു എസു് വ്യാപാര കരാർ ചർച്ച അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് തിടുക്കത്തിൽ പുനരാരംഭിച്ചിരിക്കുന്നു. ഇന്ത്യ ഇതുവരെ ഒപ്പിട്ട 17 സ്വതന്ത്രവ്യാപാര കരാറുകളെക്കാൾ അപകടകരമാണ് അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ.ഗോതമ്പ്, ചോളം, പയറുവർഗ്ഗങ്ങൾ, പാൽ ഉത്പന്നങ്ങൾ , പരുത്തി, കോഴിയിറച്ചി, ആപ്പിൾ, ബദാം, വാൽനട്ട്, പഞ്ചസാര എന്നിവയുടെ കരുത്തരായ കയറ്റുമതിക്കാരാണ് അമേരിക്ക. അവർക്ക് വേണ്ടി സ്വതന്ത്രമായി വിപണി തുറക്കുന്നത് അതിനാൽ തന്നെ അപകടകരവുമാണ്. ഇന്ത്യയും അമേരിക്കയുമായി സ്വതന്ത്രവ്യാപാര കരാർ ഒപ്പുവച്ചാൽ നമ്മുക്ക് […]

Read More

വാഴ്ത്തുപാട്ടുകളും വിഴിഞ്ഞവും

എല്ലാം വിജയിക്ക് എന്നതാണ് ചൂതാട്ടത്തിന്റെയും (പഴയ) യുദ്ധങ്ങളുടെയും നീതി. എന്റെയെന്റേതെന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാൻ രാഷ്ട്രീയക്കാർ മത്സരിക്കുമ്പോൾ യഥാർത്ഥ വിജയി എല്ലാവരെക്കൊണ്ടും തനിക്ക് സ്തുതി പാടിച്ച് ഗൂഢാസ്മിതം പൊഴിക്കുകയായിരുന്നിരിക്കണം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞു. ഇനി വികസനത്തിന്റെ മലവെള്ളപ്പാച്ചിലാണ്. ഷാങ്ഹായ്, സിംഗപ്പൂർ, ലോസ് ആഞ്ജലിസ് തുടങ്ങിയ നഗരങ്ങൾ കണക്കെ തിരുവനന്തപുരം വളരുമത്രേ, “അരിച്ചിറങ്ങൽ” പ്രക്രിയയിലൂടെ നേട്ടം എല്ലാവരിലേക്കും എത്തുമത്രേ. എന്തു മധുരമനോഹര സ്വപ്നം! പാണന്മാരുടെ പാട്ടുകൾക്കപ്പുറം ചില സന്ദേഹങ്ങൾ പരിശോധിക്കാതെ വയ്യ. കുറച്ചുകാലം […]

Read More