Blog Post

Swaraj Today > News > രാഷ്ട്രീയം > ഹേ റാം… ഹേ റാം….

ഹേ റാം… ഹേ റാം….

ജനുവരി 30
ഇന്ന് ആ അഭിശപ്ത ദിവസത്തിന്റെ 77 -ാം വാർഷികം. 1948 ജനുവരി 30 നു ശേഷം, ഗംഗയിലൂടെ മാത്രമല്ല, സരയുവിലൂടേയും ഏറെ വെള്ളം ഒഴുകിപ്പോയിരിക്കുന്നു, പക്ഷേ നമ്മുടെ മനസ്സിൽ നിന്ന് ഗാന്ധിജി എന്ന അതിശക്തവികാരത്തെ മായ്ക്കാൻ ഒരു ശക്തിക്കും കഴിഞ്ഞിട്ടില്ല. അയോദ്ധ്യയിലെ രാഷ്ട്രീയ രാമനേക്കാൾ ഞങ്ങൾ, ഇന്ത്യയിലെ 63 % പേർക്ക് പ്രിയം ഗാന്ധിജിയുടെ രാമനെയാണ്.
തെളിവില്ലാത്തതു കൊണ്ടു മാത്രം ജയിലിൽ കയറാതെ രക്ഷപ്പെട്ട xxxxക്കറുടെ ഫോട്ടോ പാർലമെന്റിൽ ഗാന്ധിജിക്ക് അഭിമുഖമായി വച്ചു, അയാളുടെ പ്രതിമയ്ക്കു മുമ്പിൽ ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രി പൂവുകൾ അർപ്പിക്കുന്നതും നമ്മൾ കണ്ടു, അല്ല കാണേണ്ടി വന്നു.
ഗാന്ധിജിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്ന Abide with me എന്ന കൃസ്ത്യൻ ഇംഗ്ലീഷ് കീർത്തനം Beating the retreat ന്റെ ഭാഗമായി 1950 കൾ മുതൽ റിപ്പബ്ലിക് ഡേയ്ക്ക് പ്ലേ ചെയ്തു വന്നിരുന്നു. പക്ഷേ 2022 മുതൽ ഭാരതീയവൽക്കരണത്തിന്റെ – Indianization- ഭാഗമായി അതു നിർത്തി. പകരം ആയേ മേരേ വദൻ വച്ചു.. സർവ്വാംഗം, ഷൂസും, കണ്ണടയും കാറും കൂണും സഹിതം വിദേശനിർമ്മിതം ആയത് യാദൃച്ഛികം ആയിരിക്കാം. സെല്ക്ടീവ് ഇന്ത്യനൈസേഷൻ.
NCERT സിലബസ്സിൽ കഴിഞ്ഞ 15 ലധികം വർഷങ്ങളായി 12 ൽ പഠിപ്പിച്ചിരുന്ന ഗാന്ധിജിയെ കുറിച്ചുള്ള പാഠഭാഗങ്ങൾ 2023 മുതൽ നീക്കം ചെയ്തിട്ടുണ്ട്. പഠനഭാരം കുറയക്കാനായിട്ടാണത്രേ അത്. ചരിത്രത്തിന്റെ അപനിർമ്മിതി ധൃതിയിൽ നടക്കുകയാണല്ലോ.
മറക്കരുത്, മരിച്ചതല്ല, ഗുജറാത്ത് സ്‌കൂളിലെ 2019 ലെ 9-ാംക്ലാസ്സ് ചോദ്യം പോലെ ആത്മഹത്യ ചെയ്തതുമല്ല, കൊന്നതാണ്, വണങ്ങാനെന്ന ഭാവേന വന്ന്, ക്ലോസ് റേഞ്ചിൽ നിന്ന് ഒരു ചിത്പവൻ ബ്രാഹ്മണൻ വെടിവച്ചു കൊന്നതാണ്, അഞ്ചു പ്രാവശ്യം ശ്രമിച്ച് പരാജയപ്പെട്ട് ആറാം പ്രാവശ്യം നടന്നു കിട്ടിയതാണ്. ഒരു ദുർഗ്ഗാദവീക്ഷേത്രത്തിൽ വച്ചായിരുന്നു വധഗുഢാലോചന ആദ്യം നടത്തിയത്. ചതിക്കാൻ മടിയില്ലാത്തവരാണ്, ക്ഷേത്രങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയ്ക്ക് ഉപയോഗിക്കുന്നവരാണ്.
ഇനി ഒരു വട്ടം കൂടി വന്നാൽ, ഗോദ്‌സേയുടെ പ്രതിമയും ചിത്രവും വയക്കും, xxxxക്കർ രാഷ്ട്രപിതാവായി അവരോധിക്കപ്പെടും. ഇന്ത്യയിലെ ഭൂരിഭാഗക്കാരായ 63 % പേർ കാഴ്ച്ചക്കാരായി നോക്കി നിൽക്കും.

Leave a comment

Your email address will not be published. Required fields are marked *