രാജ്യസ്നേഹം യുദ്ധകാഹളമായി മാറരുത്
പഹൽഗാം ഭീകരാക്രമണത്തിൽ ക്ഷോഭിക്കാത്ത ഇന്ത്യാക്കാർ ഉണ്ടാവില്ല. ഭീകരാക്രമണം നടത്തിയവർ പാക്കിസ്ഥാൻ്റെ പിൻബലത്തിലാണ് നിരപരാധികളായ ടൂറിസ്റ്റുകൾക്കു നേരെ നിറയൊഴിച്ചത് എന്ന കാര്യത്തിലും സംശയമുള്ളവരായി ഇന്ത്യാക്കാരിൽ ആരുമുണ്ടാവില്ല. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട മറ്റു പല കാര്യങ്ങളെക്കുറിച്ചും ഇന്ത്യൻ ജനതയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്.ഇന്ത്യൻ ഇൻ്റലിജെൻസ് – മിലിട്ടറി സംവിധാനങ്ങളുടെ സുരക്ഷാ വീഴ്ച ഈ സംഭവത്തിലേക്ക് നയിച്ച പ്രധാന കാരണമാണെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുമ്പോൾ എല്ലാ ഇന്ത്യാക്കാരും അത് അംഗീകരിക്കുന്നുണ്ടാവില്ല. അതുപോലെ തന്നെയാണ്, ഗാസയിൽ ഇസ്രയേൽ ചെയ്യുന്നതുപോലെ പാക്കിസ്ഥാനെ തച്ചുതകർക്കുന്ന ഒരു […]
