Blog Post

Swaraj Today > News > നിലപാട് > ഇന്ത്യൻ പ്രധാനമന്ത്രി യു.എസ് സന്ദർശനം മാറ്റിവയ്ക്കാത്ത് ലജ്ജാകരം

ഇന്ത്യൻ പ്രധാനമന്ത്രി യു.എസ് സന്ദർശനം മാറ്റിവയ്ക്കാത്ത് ലജ്ജാകരം

മാനുഷിക പരിഗണനയോ രാജ്യാന്തര മര്യാദകളോ പാലിക്കാതെ ഇന്ത്യന്‍ പൗരന്‍മാരെ നാടുകടത്തിയ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതിഷേധാര്‍ഹമായ നടപടിയുടെ പശ്ചാത്തലത്തില്‍ ഗാന്ധിയന്‍ കളക്ടിവ് പുറത്തിറക്കുന്ന പ്രസ്താവന.

ഇന്ത്യന്‍ പൗരന്‍മാരോട് മനുഷ്യത്വരഹിതമായി പെരുമാറുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുന്നത് പ്രതിഷേധ സൂചകമായി മാറ്റി വയ്ക്കുവാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തയ്യാറാവത്തത് ആക്ഷേപകരമാണ്.

ഇന്ത്യാക്കാരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തിയ ട്രംപിനെ സന്ദര്‍ശിക്കാന്‍ കാണിക്കുന്ന വ്യഗ്രത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെ. വംശീയ അധിക്ഷേപവും അതിരുകടന്ന ദേശ വാദവും ആപത്താണെന്ന് താക്കീതു നല്‍കാന്‍ മടി കാണിക്കുന്നതെന്തിനെന്നു മനസ്സിലാവുന്നില്ല.

മോദിയുടെ സന്ദര്‍ശനം അമേരിക്കയില്‍ നിന്ന് ക്ഷണം കിട്ടിയതുകൊണ്ടെന്നാണ് ഭാഷ്യം. അമേരിക്കന്‍ പ്രതിരോധ വിമാനത്തില്‍ ബന്ധനസ്ഥരാക്കി ഇന്ത്യന്‍ കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതിനെതിരെ ചെറിയ പ്രതിഷേധം പോലും അമേരിക്കയെ അറിയിക്കാന്‍ കഴിയാതെ ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്നത് മുഴുവന്‍ ഇന്ത്യാക്കാരെയും അപമാനിക്കലാണ്. അമേരിക്കയുടെ യുദ്ധവിമാനം ഇന്ത്യന്‍ മണ്ണിലിറങ്ങിയത് ഇന്ത്യയുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണ്. ഇന്ത്യാക്കാരോട് കാണിച്ച അവഹേളനത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയെ കൊണ്ട് മാപ്പ് പറയിപ്പിക്കത്തക്കവിധത്തിലുള്ള നയതന്ത്ര സമ്മര്‍ദ്ദമുയര്‍ത്തുകയുംനരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനം മാറ്റിവയ്ക്കുകയുമായിരുന്നുവേണ്ടത്. അതിനു കഴിയാത്തത് തികച്ചും ലജ്ജാകരമാണ്.

കാലവസ്ഥ വ്യതിയാനമുള്‍പ്പടെയുള്ള കാര്യത്തില്‍ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുന്ന ട്രംപിന്റെ നയങ്ങളെ വിമര്‍ശനബുദ്ധിയോടെ വീക്ഷിക്കേണ്ടതുണ്ട്. ഇന്ത്യ അമേരിക്കയുടെ വിനീത ദാസനല്ലയെന്ന് തെളിയിക്കുവാന്‍ മോദി തയ്യാറാവണം.

 

Leave a comment

Your email address will not be published. Required fields are marked *