Blog Post

Swaraj Today > News > രാജ്യാന്തരം > ഇന്തോ-യുഎസ് സ്വതന്ത്ര വ്യാപാരകരാര്‍ പാടില്ല

ഇന്തോ-യുഎസ് സ്വതന്ത്ര വ്യാപാരകരാര്‍ പാടില്ല

കർഷകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച ഇന്തോ-യു എസു് വ്യാപാര കരാർ ചർച്ച അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് തിടുക്കത്തിൽ പുനരാരംഭിച്ചിരിക്കുന്നു. ഇന്ത്യ ഇതുവരെ ഒപ്പിട്ട 17 സ്വതന്ത്രവ്യാപാര കരാറുകളെക്കാൾ അപകടകരമാണ് അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ.ഗോതമ്പ്, ചോളം, പയറുവർഗ്ഗങ്ങൾ, പാൽ ഉത്പന്നങ്ങൾ , പരുത്തി, കോഴിയിറച്ചി, ആപ്പിൾ, ബദാം, വാൽനട്ട്, പഞ്ചസാര എന്നിവയുടെ കരുത്തരായ കയറ്റുമതിക്കാരാണ് അമേരിക്ക. അവർക്ക് വേണ്ടി സ്വതന്ത്രമായി വിപണി തുറക്കുന്നത് അതിനാൽ തന്നെ അപകടകരവുമാണ്.

ഇന്ത്യയും അമേരിക്കയുമായി സ്വതന്ത്രവ്യാപാര കരാർ ഒപ്പുവച്ചാൽ നമ്മുക്ക് പ്രശ്നം സൃഷ്ടിക്കുക അമേരിക്കയിലെ സംബ്‌സീഡികളാണ്. കാർഷികമുൾപ്പെടെയുള്ള വിവിധ ഉൽപാദനരംഗങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ സബ്സീഡി നൽകുന്ന രാജ്യം അമേരിക്കയാണ്. ഉയർന്ന സബ്സീഡി സ്വീകരിച്ച് ഉൽപ്പാദിപ്പിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾ നമ്മുടെ രാജ്യത്തെത്തുമ്പോൾ നമ്മുടെ കാർഷിക മേഖല തകരും.

വ്യാപാര കരാർ ഒപ്പിട്ടാൽ ക്ഷീരഉൽപ്പനങ്ങൾ വൻതോതിൽ ഇറക്ഷുമതി ചെയ്യപ്പെടും. ലോകത്ത് ക്ഷീര ഉൽപ്പന്നങ്ങൾ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധം ആ രാജ്യത്തിൻ്റെ ക്ഷീര ഉൽപ്പന്ന കയറ്റുമതി വിപണി നഷ്ടത്തിനും വലിയ തോതിൽ ഉൽപ്പന്ന ‘ങ്ങൾ കെട്ടിക്കിടക്കുന്നതിനുമിടയാക്കി. അമേരിക്കയിൽ 6 ലക്ഷം ടൺ പാൽക്കട്ടി കെട്ടിക്കിടക്കുന്നു. ഇതിന് ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വിപണി തേടുകയാണ്. ഈ പാൽക്കട്ടി ശേഖരം ഇന്ത്യയുടെ 12 വർഷത്തെ ഉപഭോഗത്തിന് തുല്യമാണ്. അമേരിക്കയിൽ പാൽക്കട്ടി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയയുടെ ഉപോൽപ്പന്നമാണ് വേ പൊടി (whey Powder). കൂടുതൽ പാൽക്കട്ടി ഉണ്ടാക്കുന്ന രാജ്യമാകയാൽ കൂടുതൽ വേ പൊടി പുറന്തള്ളേണ്ടതുണ്ടു്. ഇന്ത്യയിലെ വിലയായ 130-150 രൂപ എന്ന നിരക്കിനെ അപേക്ഷിച്ച് വെറും 30 ശതമാനം ഇറക്കുമതി തീരുവയിൽ കിലോഗ്രാമിന് 70 രുപ യിൽ താഴെയുള്ള വിലക്ക് പ്രതിമാസം ആയിരക്കണക്കിന് ടൺ വേപൊടി ഇറക്കുമതി ചെയ്യുന്നു. വിലകുറഞ്ഞ വേ പൊടി പാൽ പൊടിയ് പകരമായി ഉപയോഗിക്കുന്നു. ഇന്ത്യയിലെ യഥാർത്ഥ പാൽപ്പൊടിക്ക് (skimmed Milk Powder) ആഭ്യന്തരവിപണിയിൽ കിലേക്ക് 280-300 രൂപയാണ് വില. വേപൊടി ഇറക്കുമതി ഇന്ത്യൻ പാൽപ്പൊടിയുടെ വിപണി നഷ്ടപ്പെടുത്തുന്നു. ഇറക്കുമതി നടത്തുന്നവർ ഇപ്പോൾ തന്നെ കുറഞ്ഞ ഡ്യൂട്ടി നിരക്കിൽ വേ പൊടി ഇന്ത്യൻ മാർക്കറ്റിൽ എത്തിച്ചു കൊണ്ടിരിക്കുന്നു. ഇത് ആഭ്യന്തര പാൽ ഉല്പന്ന വിലയെ തകർത്തുകൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ വ്യാപാര കരാറിൻ്റെ പേരിൽ ഇറക്കുമതി തീരുവ ഇനിയും കുറച്ചാൽ ക്ഷീര കർഷകന് പിന്നെ ആത്മഹത്യയല്ലാതെ മറ്റ് വഴികളൊന്നുമില്ല

ചെഢ്യാർ പാൽക്കട്ടിയുടെ ( അന്താരാഷ്ട്രവിപണിയിലെ പ്രധാന പാൽക്കട്ടി ബ്രാൻഡ്) അന്താരാഷ്ട്രവിപണിയിലെ നിലവിലുള്ള വില കിലോഗ്രാമിന് ഏകദേശം 400 രൂപയാണ്. ഇന്ത്യൻ വില കിലോക്കു് 475 രൂപയാണ്. ഇപ്പോഴത്തെ ഇറക്കുമതി തീരുവയായ 30% നൽകി നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകൾ പ്രതിമാസം നൂറുകണക്കിന് ടൺ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇനി തീരുവ നാമമാത്രമായി കുറക്കുന്ന പുതിയ കരാർ വന്നാലോ? ആഗോള തലത്തിൽ പാൽക്കട്ടിയുടെ അധികപങ്കുമുണ്ടാകുന്നത് കാളകുട്ടികളെ കൊന്ന് കുടലിൽ നിന്ന് ദഹനരസമെടുത്ത് പാൽ പുളിപ്പിച്ചിട്ടാണത്രെ. കൂടാതെ, അമേരിക്കയിൽ മാംസാഹാരം കലർന്ന ഭക്ഷണം വ്യാപകമായി പശുക്കൾക്ക് നൽകുന്നുണ്ടു്. ഈ കാരണം പറഞ്ഞാണ് ഇന്ത്യൻ സർക്കാർ മിക്ക പാൽ ഉല്പന്നങ്ങളുടെയും അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഇതുവരെ തടഞ്ഞത്. ഇത്തരത്തിൽ മാംസാഹാരിയായ അമേരിക്കയിലെ പശുവിൻ്റെ പാൽ ഉല്പന്നങ്ങൾ അമേരിക്കയുടെ സമ്മർദ്ദങ്ങൾക്കു വഴങ്ങി ഇറക്കുമതി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് പുതിയ കരാർ വഴിയുണ്ടാവാൻ പോകുന്നത്. ഈ ഇറക്കുമതി ഉൽപ്പന്നങ്ങോട് മത്സരിക്കാനാവാതെ ഇന്ത്യൻ ക്ഷീരമേഖല തകരും. ഫലമോ, ഈ നാട്ടിലെ പശുക്കളെ അറവുശാലകളിലേക്ക് തള്ളി വിടേണ്ടി വരുന്ന സാഹചര്യം. ഈ അവസ്ഥയുണ്ടാവുന്നത് ഗോഭക്തി പറഞ്ഞ് കൊലപാതകം വരെ നടത്തുന്നവരുടെ ആശയധാരയിലുള്ള സർക്കാർ നാടു ഭരിക്കുമ്പോൾ. ക്ഷീര കർഷകർക്ക് അമേരിക്ക നൽകുന്നത് 12 ബില്യൺ ഡോളർ സബ്സീഡിയാണ്. ഇന്ന് അമേരിക്കൻ ക്ഷീരോൽപ്പാദകർക്ക് സംരക്ഷണം നൽകുന്നു, കൂട്ടത്തിൽ കയറ്റുമതി വിപണികളിൽ അമേരിക്കൻ ക്ഷീരോൽപ്പന്നങ്ങളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ പുതിയ വ്യാപാര കരാറിലൂടെ രചിക്കപ്പെടുന്നത് ഇന്ത്യൻ ക്ഷീരോൽപ്പാദന മേഖലയുടെ തകർച്ചക്കുള്ള തിരക്കഥയാണ്.

ഇന്തോ-യു. എസ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവയ്ക്കപ്പെട്ടാലുണ്ടാവുന്ന മറ്റൊരു ഭീക്ഷണി ഭക്ഷ്യ എണ്ണ ഉൽപ്പാദനമേഖലക്കാണ്ട്. സോയാബീൻ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് അമേരിക്ക. ചൈനയുമായുള്ള വ്യാപാര യുദ്ധം ഈ കയറ്റുമതിയെ ബാധിയുകയും 2017- നെ അപേക്ഷിച്ച് 2018-ൽ സോയാബീനിൻ്റെ വില 11 ശതമാനം കുറയുകയും ചെയ്തു. 2019 ഡിസമ്പറോടെ വിറ്റഴിക്കാൻ കഴിയാത്ത സോയാബീൻസ് ശേഖരം 46.3 ദശലക്ഷം ടണ്ണിലേക്ക് ഉയർന്നു. ഈ സാഹചര്യം മൂലം തുടർവർഷങ്ങളിൽ ഉല്ലാദനം കുറഞ്ഞു. തൻമൂലം വിറ്റഴിക്കാൻ പറ്റാത്ത സോയാബീൻ ശേഖരം 2025-ൽ വളരെ കുറഞ്ഞെങ്കിലും വരും വർഷങ്ങളിൽ അമേരിക്കക്കു് ഉൽപ്പാദനം കൂട്ടണമെങ്കിൽ ഇന്ത്യൻ വിപണി അവർക്ക് വേണ്ടി അവരുടെ വ്യവസ്ഥയനുസരിച്ച് തുറക്കപ്പെടണം. അത്തരമൊരു സാഹചര്യമുണ്ടായാൽ ഇന്ത്യയിൻ തേങ്ങ ഉൾപ്പെടെയുള്ള എണ്ണക്കുരുക്കളുടെ കൃഷി തകരും.

ചോളത്തിൻ്റെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് അമേരിക്ക. ചോളത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ഇറക്കുമതി രാജ്യമായി മാറുകയാണ്. അമേരിക്കൻ സമ്മർദ്ദം മൂലംTRQ (Tariff Rate Quota ) സമ്പ്രദായത്തിൽ 2019-20 കാലയളവിൽ 15 ശതമാനം ഇറക്കുമതി തീരുവയിൽ 5 ലക്ഷം ടൺ ചോളം ഇറക്കുമതി ചെയ്യാൻ അനുവദിച്ചിരുന്നു. ഇറക്കുമതി തീരുവ ഇനിയും കുറക്കുകയും അളവു നിയന്ത്രണം എടുത്തു കളയുകയും ചെയ്താൽ വില കുറഞ അമേരിക്കൻ ചോളത്തിൻ്റെ സമ്മർദ്ദത്താൽ നമ്മുടെ ഭക്ഷ്യധാന്യ കൃഷി തന്നെ ഇല്ലാതാവും.

ലോകവ്യാപാര സംഘടനയിലെ തർക്കത്തിൽ ഇന്ത്യ പരാജയപ്പെട്ടതിനെ തുടർന്ന്, 2018-ൽ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് കോഴി ഉൽപ്പന്ന ഇറക്കുമതിയാരംഭിച്ചു. ഇവ പ്രധാനമായും ശീതികരിച്ച കോഴിക്കാലുകളാണ്. അമേരിക്കയിൽ കോഴിയുടെ തുടമാംസം കഴിക്കുന്നവർ വിരളമാണ്. അവരെ സംബന്ധിച്ച് കോഴിയുടെ ഉപയോഗപ്രദമല്ലാത്ത ഭാഗങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് വളരെ ലാഭകരമാണ്. ഇന്ത്യയിൽ കോഴിയുടെ തുടയിറച്ചിക്കു് പ്രിയമേറെയാണ്. ഇപ്പോൾ നടന്നിട്ടുള്ള വാണിജ്യചർച്ചകളനുസരിച്ച് ഇറക്കുമതി തീരുവ കുറച്ചാൽ തുച്ഛമായ വിലക്ക് ഇന്ത്യയിൽ കോഴിക്കാലുകൾ ഇറക്കുമതി ചെയ്യപ്പെടും. ഇത് ഇന്ത്യയിലെ കോഴി കൃഷിമേഖലയെ തകർക്കും. കോഴി കൃഷി മേഖലയിലുണ്ടാവുന്ന ആഘാതങ്ങളും സോയാബിൻ ചോളം കർഷകരെ ബാധിക്കും കാരണം കോഴി വളർത്തൽ രംഗം ചോളത്തിൻ്റെയും സോയ സീനിൻ്റെയും പ്രധാന ഉപഭോക്തൃ രംഗം കൂടിയാണ്.

സിന്തറ്റിക് റബ്ബറിൻ്റെ ഏറ്റവും വലിയ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് അമേരിക്ക. സിന്തറ്റിക് റബ്ബർ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സിന്തറ്റിക്കു് റബ്ബറിൻ്റെ ഇറക്കുമതി പ്രകൃതിദത്ത റബ്ബറിൻ്റെ വിലയെ സാരമായി ബാധിച്ചു. 2017-18-ൽ അമേരിക്കയിൽ നിന്ന് 1556 .54 കോടി രൂപയുടെ സിന്തറ്റിക് റബ്ബറും ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുകയുണ്ടായി. 2018-19ൽ 1490.73 കോടിയുടെ ഇറക്കുമതിയാണ് നടന്നത്. അമേരിക്കൻ സിന്തറ്റിക്ക് റബ്ബറിൻ്റെ വില മറ്റ് രാജ്യങ്ങളുടെതിനെ അപേക്ഷിച്ച് കുറവാണ്. ഇനി ഇറക്കുമതി തീരുവ കൂടി കുറച്ചാൽ റബ്ബർ കർഷകർ കുത്തുപാളയെടുക്കേണ്ടിവരും.

Leave a comment

Your email address will not be published. Required fields are marked *