Blog Post

Swaraj Today > News > സംസ്കാരം > ഒപ്പം നടക്കുക; അതേ, രക്തസാക്ഷിയായ ഗാന്ധിയോടൊപ്പം

ഒപ്പം നടക്കുക; അതേ, രക്തസാക്ഷിയായ ഗാന്ധിയോടൊപ്പം

You I could not save, walk with me

ഗോഡ്‌സെയുടെ വെടിയുണ്ടകള്‍ക്കിടയില്‍ നിന്നും ഗാന്ധി ഇറങ്ങി വന്ന് പറയുന്നു എന്നോടൊപ്പം നടക്കുക ഫാസിസ്റ്റ് വാഴ്ചക്കാലത്ത് കാണേണ്ട കാഴ്ചകളാണ് ദര്‍ബാര്‍ ഹാളില്‍ രക്തസാക്ഷിദിനമായ ജനുവരി മുപ്പതു മുതല്‍ ഫെബ്രുവരി 18 വരെ നടന്ന you I could not Save, walk with me പ്രദര്‍ശനം.

അവിടെ ഗാന്ധിയെ കൊന്ന തോക്കുണ്ട് ആ തോക്ക് ഇന്നും പലര്‍ക്കും നേരെ തീ തുപ്പുന്നുണ്ടെന്ന് കാഴ്ചക്കാര്‍ക്ക് മനസ്സിലാകുന്നുണ്ട്.

ഹിന്ദുക്കളെ ഷണ്ഡീകരിച്ചുവെന്ന ഗോഡ്‌സെയുടെ കുറ്റപത്രത്തില്‍ നിന്നും ആവാഹിച്ചെടുത്ത അഗ്‌നിവീരമാരെ അവിടെ കാണാതെ കാണാം.

ഗാന്ധി കൊല ചെയ്യപ്പെട്ടത് എങ്ങനെയെന്ന് ആര്‍ക്കുവേണ്ടിയെന്ന് ഓര്‍മ്മപ്പെടുത്തലുണ്ട്.

മഹാരഥന്‍മാര്‍, ഗാന്ധി മുതല്‍ സുഭാഷ് ചന്ദ്രബോസ് വരെ നൂറ്റ നൂലുകാണാം. സ്വാതന്ത്ര്യ സമരത്തില്‍ ചര്‍ക്ക എത്രത്തോളം പ്രസക്തമായിരുന്നുവെന്ന് വായിച്ചെടുക്കാം കോര്‍പ്പറേറ്റ് വാഴ്ചക്കാലത്ത് ഇന്ത്യയിലെ ഗ്രാമീണ ജനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക ശാസ്ത്രമാണ് ഗാന്ധി പറഞ്ഞ ചെറുകിട വ്യവസായങ്ങളെന്ന് ചിന്തിച്ചെടുക്കാം.

സര്‍വ്വധര്‍മ്മസമഭാവനയ്ക്ക് വേണ്ടി, ഹിംസക്കെ തിരെ വൃദ്ധനായ ഗാന്ധി നടന്ന് നടന്ന് അവസാനിക്കാത്ത വഴികള്‍ കാണാം. വിഭജനകാലത്തെ നവഖാലി ചിത്രങ്ങള്‍, ആത്മാഭിമാനത്തിനായി സ്ത്രീകള്‍ ചാടി മരിച്ച കിണര്‍,കലാപം തകര്‍ത്ത കെട്ടിടങ്ങള്‍…. ഭീതിപ്പെടുത്തുന്നവര്‍ത്തമാന മുന്നൊരുക്കങ്ങളെ വിടെയോ ഓരിയിടുന്നു. പലയിടങ്ങളും കുഴിക്കുന്ന ഉത്സാഹത്തിനു മുമ്പില്‍ നവ ഖാലി പേടിപ്പെടുത്തുന്നു.

ഋഷിഭരണഘടന, ചെങ്കോല്‍, നീതി പതികളുടെ പൂജ , യൂണിറ്ററി സ്റ്റേറ്റ് എല്ലാം കാലൊച്ച അരികിലാണ്.

ഗാന്ധിയുടെ അവസാന കാല യാത്രയിലെ കാഴ്ചകള്‍ ഭീതിയും പ്രതീക്ഷയുമാണ്

ഗാന്ധി താമസിച്ച വീടുകളുടെ ചിത്രങ്ങള്‍ ആഡംബര ഭരണകൂട മന്ദിരങ്ങള്‍ക്ക് നേരെ ചോദ്യചിഹ്നമുയര്‍ത്തുന്നു.

വിഭജനത്തിന്റെ രാഷ്ട്രീയം അരങ്ങുതകര്‍ക്കുമ്പോള്‍ ഗാന്ധിയോടൊപ്പം നടക്കുകയല്ലാതെന്തു വഴി .

സത്യാനന്തരകാലത്ത് ദീപ്തമാകുന്ന ഗോപീകൃഷ്ണന്റെ കവിതകളുണ്ട്. ഒത്തിരി പ്പേരുടെ പറച്ചിലുകളുണ്ട്.

ഓര്‍മ്മപ്പെടുത്തലുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

ലാളിത്യത്തിന്റെ ഗാന്ധി ആശ്രമ കുടിലുകള്‍ അധികാര കേന്ദ്രങ്ങളുടെ പേക്കിനാവ്. അതുകൊണ്ട് അവകോടികള്‍ മുടക്കി നവീകരിക്കാം. ഗാന്ധി പ്രതിമയുടെ തല വെട്ടാം. മദ്യക്കുപ്പി മാലയണിയിക്കാം. ദേശീയ പതാകയ്ക്ക് ദരിദ്രന്റെ നൂലിഴകള്‍ വേണ്ട. ഫെഡറലിസം അസംബന്ധമാണ്.

ഗാന്ധിസ്മൃതികളെ തമസ്സിലേയ്ക്ക് തള്ളിവിടാന്‍ ആസൂത്രിത ശ്രമം നടക്കുന്ന ഇക്കാലത്ത് ഗാന്ധി ആശ്രമങ്ങളിലെ ഭരണകൂട അധിനിവേശക്കാലത്ത്, കാലവസ്ഥാ വ്യതിയാനത്തിന്റെ കാലത്ത് ഗാന്ധിയോടൊപ്പം നടക്കുകയല്ലാതെ ഇന്ത്യയ്ക്ക്, ലോകത്തിന് മറ്റൊന്നും ചെയ്യാനില്ല.

You I Could not Save,Walkwith me

രക്തസാക്ഷിയായ ഗാന്ധി ഫാസിസത്തിന് തകര്‍ക്കാനാവാത്ത പ്രതിരോധമാണ്, നാം ആ വിളി കേള്‍ക്കുന്നെങ്കില്‍

എറണാകുളത്ത് ജനു 30 മുതൽ ഫെ 18 വരെ നടന്ന പ്രദർശനം മറ്റു സ്ഥലങ്ങളിലും സംഘടിപ്പിക്കപ്പെട്ടാൽ ഈ കെട്ടകാലത്ത് പ്രതീക്ഷയുടെ കത്തിച്ചു വയ്ക്കുന്ന ചെറുതിരിയെങ്കിലുമാകും

Leave a comment

Your email address will not be published. Required fields are marked *