മിനിമലിസം അഥവാ അനായേസന ജീവിതം
പഴയൊരു സംസാര ശകലത്തില്‍ നിന്നു തുടങ്ങാം. ഒരു ചങ്ങാതിയുടെ പരിഭവം. കുട്ടികള്‍ക്കു ജന്മം കൊടുക്കുന്നിടത്ത് നമ്മുടെ ഉത്തരവാദിത്വം തീരുന്നു. പിന്നെ ഏതൊക്കെയൊ കമ്പനികളുടെ മാര്‍ക്കറ്റിങ് മാനേജര്‍മാരല്ലേ അവരെ വളര്‍ത്തുന്നത്. ഒരു നെടുവീര്‍പ്പിന്റെ ബി ജി എം കൂടി ചേര്‍ന്നാല്‍ ഉദാത്തമാകുമായിരുന്ന പരിദേവനം. മറുചോദ്യം കൊണ്ട് പരിദേവനത്തിന്റെ വായടപ്പിക്കുക എളുപ്പമായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യം മാത്രമാക്കുന്നതെന്തിന്? നമ്മളെയൊക്കെ മറ്റാരാണ് വളര്‍ത്തുന്നത്. രാംരാജ് മുണ്ട്, സോഡിയാക് ഷര്‍ട്ട്, മാക്‌സ് കുര്‍ത്തികള്‍, കില്ലര്‍ പ്രൈസിലെ ടിവികള്‍, അപ്പിയിടുന്നതിനൊഴികെ മറ്റെന്തിനുമുള്ള ഗാര്‍ഹികോപരണങ്ങള്‍, അവസാനമില്ലാതെ അപ്‌ഗ്രേഡ് […]
