കാശുള്ളവരും കവാത്തുമറക്കുന്നവരും
സ്വകാര്യവല്‍ക്കരണവും ശിങ്കിടിമുതലാളിത്തവുംരചന: ഡോ. തോമസ് ഐസക്പ്രസാധനം: ചിന്ത പബ്ലിഷേഴ്സ്വില: 220 രൂപ സീസറും ടിപ്പുവുമൊക്കെ ഇന്നും ജീവിക്കുന്നുണ്ട്; വെറുതെ ജീവിക്കുകയല്ല, നാലാളറിഞ്ഞു തന്നെ ജീവിക്കുകയാണ്. നാലുകാലിലാണെന്നു മാത്രം. ചിലപ്പോള്‍ കഴുത്തിലൊരു തുടലോ അല്ലെങ്കില്‍ ചലനസ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ചുറ്റിലും അഴികളോ കാണാം. ഒരു കാലത്തെ വില്ലാളിവീരന്‍മാര്‍ക്കു വന്നു ചേരാവുന്ന ദുര്യോഗത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥയാണിത്. നാളും പക്കവും നോക്കി കൃത്രിമമായി പ്രജനനം നടത്തിയെടുത്ത് അഭിജാത കെന്നല്‍ ക്ലബ്ബില്‍ രജിസ്റ്റര്‍ ചെയ്ത് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്കു പേരായി മാറുക എന്ന ദുരന്തം. […]
